ഐ.എഫ്.എഫ്.കെ. തലശ്ശേരിയിൽ; 88 ചിത്രങ്ങൾ പ്രദർശിപ്പിക്കും
രാജ്യാന്തര ചലച്ചിത്രമേളയിൽ തലശ്ശേരിയിൽ ലോക സിനിമകൾ ഉൾപ്പെടെ 88 സിനിമകൾ പ്രദർശിപ്പിക്കും.മലയാളം വിഭാഗത്തിൽ 12 സിനിമകളും മത്സര വിഭാഗത്തിൽ നവാഗത സംവിധായകരുടെ ആറ് സിനിമകളും പ്രദർശിപ്പിക്കും .
കണ്ണൂർ, കാസർക്കോട് വയനാട് ജില്ലയിലുള്ളവരാണ് കൂടുതലും മേള കാണാൻ തലശ്ശേരിയിൽ എത്തുക.ലിജോ ജോസ് പല്ലിശ്ശേരിയുടെ ചുരുളിയും ജയരാജിൻ്റെഹാസ്യവും മത്സര വിഭാഗത്തിലുണ്ടാകുമെന്നും ചലചിത്ര അക്കാദമി നിർവ്വാഹക സമിതി അംഗംപ്രദീപ് ചൊക്ലി പറഞ്ഞു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും മേള നടക്കുക.
ജനുവരി 18 ന് സ്വാഗതസംഘം രൂപീകരിക്കും, ഓൺലൈൻ ടിക്കറ്റ് ബുക്കിംഗാണ് ഉണ്ടായിരിക്കുകക. ലിബർട്ടി ബഷീറിൻ്റെ നഗരത്തിലെ 5 തിയേറ്ററുകളിൽ വെച്ചാണ് പ്രദർശനം നടക്കുക. ദിവസം ഒരു തിയേറ്ററിൽ 4 വീതം ചിത്രങ്ങൾ പ്രദർശിപ്പിക്കും.
കോവിഡിൻ്റെ പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്തിന് പുറമെ എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിൽ രാജ്യാന്തര ചലചിത്രമേള സംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.ഫെബ്രുവരി 23 മുതൽ 27 വരെയാണ് ചലചിത്രമേള തലശ്ശേരിയിൽ നടക്കുക.