ഐ ടി പദ്ധതികളില്‍ നിന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിന് വിലക്ക്.
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഐ ടി പദ്ധതികളില്‍ നിന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിന് ( പി ഡബ്ല്യു സി) വിലക്ക്. രണ്ട് വര്‍ഷത്തേക്കാണ് വിലക്ക്. കെ ഫോണ്‍ പദ്ധതിയിലും സര്‍ക്കാര്‍ പി ഡബ്ല്യു സിയുമായി കരാര്‍ പുതുക്കില്ല. യോഗ്യതയില്ലാത്തെയാളെ നിയമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്.
കെ ഫോണുമായുളള പി ഡബ്ല്യു സിയുടെ കരാര്‍ ഇന്ന് അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐ ടി വകുപ്പ് വിലക്കേര്‍പ്പെടുത്തിയത്. ഇ മൊബിലിറ്റി പദ്ധതിയില്‍ നിന്നും നേരത്തെ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പറിനെ ഒഴിവാക്കിയിരുന്നു.