ഒഡീഷ ആരോഗ്യ മന്ത്രി നബ കിഷോര്‍ ദാസിന് വെടിയേറ്റു; അതീവ ഗുരുതരാവസ്ഥയില്‍
ഒഡീഷ ആരോഗ്യ മന്ത്രിയും ബി ജെ ഡി നേതാവുമായി നബ കിഷോര്‍ ദാസിന് വെടിയേറ്റു. നെഞ്ചില്‍ രണ്ട് വെടിയുണ്ടകളേറ്റ മന്ത്രിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ്
ഝര്‍സുഗുഡയില്‍ വച്ചാണ് സംഭവം. ബ്രജരാജ് നഗറിലെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പോകുന്നതിനിടെയാണ് മന്ത്രിക്ക് അജ്ഞാതന്റെ വെടിയേറ്റത്.പോലീസ് യൂണിഫോമിലെത്തിയ ആളാണ് മന്ത്രിക്കു നേരെ നിറയൊഴിച്ചതെന്ന് പോലീസ് അറിയിച്ചു