ഒന്നു മുതല്‍ ഒന്‍പതാം ക്ലാസുവരെ രണ്ടാഴ്ച ഓണ്‍ലൈന്‍ ക്ലാസ്സുകൾ,10 മുതൽ 12 വരെ വെള്ളിയാഴ്ച മുതൽ ഓഫ്‌ലൈൻ, സ്കൂൾ മാർഗരേഖ പുറത്തിറക്കി
തിരുവനന്തപുരം: സ്‌കൂള്‍ നടത്തിപ്പ് സംബന്ധിച്ച് വിശദമായ മാര്‍ഗരേഖ പുറത്തിറക്കി.ഒന്നു മുതല്‍ ഒന്‍പതാം ക്ലാസുവരെ രണ്ടാഴ്ച ഓണ്‍ലൈന്‍ ക്ലാസുകളായിരിക്കും. എല്ലാവര്‍ക്കും ഡിജിറ്റല്‍ സൗകര്യം ഉറപ്പാക്കുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
22 മുതല്‍ രണ്ടാഴ്ചത്തേക്ക് പത്ത് പതിനൊന്ന് ക്ലാസുകള്‍ മാത്രമായിരിക്കും ഓഫ് ലൈനായി നടക്കുക. ക്ലസ്റ്റര്‍ രൂപപ്പെട്ടാല്‍ സ്‌കൂള്‍ അടച്ചിടും. സ്‌കൂള്‍ ഓഫീസ് തുറന്നുപ്രവര്‍ത്തിക്കണം. 1 മുതല്‍ 9 വരെ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയിരിക്കും. വിദ്യാര്‍ഥികളുടെ പഠന പുരോഗതി അപ്പപ്പോള്‍ വിലയിരുത്തണം. മാര്‍ഗരേഖയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേരുന്ന കോവിഡ് അവലോകനയോഗത്തില്‍ ആയിരിക്കും അന്തിമതീരുമാനം ഉണ്ടാകുക