ഒമിക്രോൺ വ്യാപനത്തിന് പിന്നാലെ അടുത്തയാഴ്ച നടത്താനിരുന്ന വിവാഹം മാറ്റിവെച്ച് ന്യൂസിലൻഡ് പ്രധാനമന്ത്രി

ന്യൂസിലൻഡ്: ഒമിക്രോൺ വ്യാപനത്തിന് പിന്നാലെ അടുത്തയാഴ്ച നടത്താനിരുന്ന തന്റെ വിവാഹം മാറ്റിവെച്ച് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ. ഒമിക്രോൺ വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങളേർപ്പെടുത്തിയതിന് പിന്നാലെയാണ് തന്റെ വിവാഹവും പ്രധാനമന്ത്രി മാറ്റിവെച്ചത്.

‘ഒമിക്രോൺ വ്യാപനത്തിൽ ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് ന്യൂസിലൻഡുകാരിൽ നിന്ന് ഞാൻ വ്യത്യസ്തയല്ല. ഏറ്റവും പ്രിയപ്പെട്ട ഒരാൾക്ക് ഗുരുതരമായ രോഗം വരുമ്പോൾ അവരോടൊപ്പം സമയം ചെലവഴിക്കാൻ കഴിയാത്തതാണ് ഏറ്റവും വലിയ വേദന. ഞാൻ അവരുടെ വേദനയിൽ പങ്കുചേരുകയാണ്.’- ജസീന്ത പറഞ്ഞു.