ഒരു കോടിയോളം രൂപ വിലവരുന്ന കഞ്ചാവ് എക്സൈസ് പിടികൂടി.

മുത്തങ്ങ: ലോറിയിൽ കടത്തിക്കൊണ്ടുവന്ന ഒരു കോടിയോളം രൂപ വിലവരുന്ന നൂറ് കിലോയിലധികം കഞ്ചാവ് എക്സൈസ് പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. കോഴിക്കോട് മുക്കം കൂടരഞ്ഞി സ്വദേശികളായ സ്വാലിഹ് (26) ആബിദ് (23) എന്നിവരാണ് അറസ്റ്റിലായത്.

സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സർക്കിൾ ഇൻസ്പെക്ടർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്പെയർ പാർട്സുകളുടെ മറവിൽ നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തിയ കഞ്ചാവ് പിടികൂടിയത്.