ഒറ്റത്തവണ തീര്‍പ്പാക്കാന്‍ അവസരം

മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത് വിവിധ പൊലീസ് സ്‌റ്റേഷന്‍ പരിസരത്തും മോട്ടോര്‍ വാഹന വകുപ്പിന്റെ തോട്ടട ടെസ്റ്റ് ഗ്രൗണ്ട് പരിസരത്തും കെട്ടികിടക്കുന്ന വാഹനങ്ങള്‍ സര്‍ക്കാരിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നികുതി കുടിശ്ശിക അടച്ച് തിരിച്ചെടുക്കാവുന്നതാണ്. ഇതിനായി വാഹന ഉടമകള്‍ ആര്‍ ടി ഓഫീസുമായി ബന്ധപ്പെടുക. അല്ലാത്തപക്ഷം ഇനിയൊരറിയിപ്പില്ലാതെ വാഹനങ്ങള്‍ ലേലം ചെയ്ത് വില്‍ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2700566