ഓഗസ്റ്റ് 14 വിഭജനഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഓഗസ്റ്റ് 14 വിഭജനഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

‘വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാവില്ല, വിദ്വേഷവും അക്രമവും കാരണം നമ്മുടെ ലക്ഷകണക്കിന് സഹോദരി സഹോദരൻമാർക്ക് പലായനം ചെയ്യേണ്ടി വന്നു പലർക്കും ജീവൻ നഷ്ടപ്പെട്ടു. ആ ജനതയുടെ ത്യാഗസ്മരണയ്ക്കായി ഓഗസ്റ്റ് 14 ‘വിഭജനഭീതിയുടെ സ്മരണാ ദിനമായി ആചരിക്കാൻ തീരുമാനിച്ചു’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.