ഓച്ചിറയിൽ കയർ ഫാക്ടറിയിൽ വൻ തീപിടിത്തം

കൊല്ലം: ഓച്ചിറയിൽ കയർ ഫാക്ടറിയിൽ വൻ തീപിടിത്തം. ലോഡ്‌ കയറ്റിയ വാഹനമടക്കം കത്തിനശിച്ചു. ആലുംപീടികയിൽ രാജന്റെ ഉടമസ്ഥതയിലുള്ള ഓച്ചിറ നിവാസ് കയർഫാക്ടറിയ്ക്കാണ് തീപിടിച്ചത്.

ഇന്നലെ അർധ രാത്രിയാണ്‌ തീപിടിച്ചത്‌. കായംകുളം, ഓച്ചിറ നിലയങ്ങളിലെ അഗ്നിശമന സേനകളും നാട്ടുകാരും പൊലീസും ഒന്നര മണിക്കൂറിലേറെ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അമ്പത് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.