ഓട്ടോയിടിപ്പിച്ച് തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് ബിന്ദു അമ്മിണി.

കോഴിക്കോട്: ഓട്ടോയിടിപ്പിച്ച് തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചത് സംഘപരിവാർ നിർദേശത്തോടെയെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ശനിയാഴ്ച്ച രാത്രി 9-30 ഓടെ വീട്ടിലേക്ക് നടന്നുവരവേയാണ് ഓട്ടോറിക്ഷ ഇടിച്ച് സാരമായ പരിക്കുകളേറ്റ ബിന്ദു അമ്മിണിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലയ്ക്ക് പരിക്കേറ്റതിനാൽ തുടർ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തിരിക്കുകയാണ്. 307 വകുപ്പ് പ്രകാരം വധശ്രമത്തിന് പോലീസ് കേസ്സെടുത്തിട്ടുണ്ട്.