ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരു വയസ്സുകാരൻ മരിച്ചു

കാഞ്ഞിരപ്പള്ളി: ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരു വയസ്സുകാരൻ മരിച്ചു. കുറുവാമൂഴി പള്ളിക്കശേരിപ്പറമ്പിൽ അനൂപ് – ശ്യാമിലി ദമ്പതികളുടെ മകൻ അൻസിലാണ് മരിച്ചത് ഇന്നലെ വൈകിട്ട് അ‍ഞ്ചരയോടെ കൊരട്ടി പാലത്തിനടുത്ത് കാന്താരി വളവിലാണ് അപകടം. അനൂപിന്റെ പിതാവ് ദേവസ്യ (തങ്കച്ചൻ-56) ആണ് ഓട്ടോറിക്ഷ ഓടിച്ചത്.

ഇവരോടൊപ്പം ദേവസ്യയുടെ ഭാര്യ മോളി(53), അൻസിലിന്റെ അമ്മ ശ്യാമിലി(23), ബന്ധുക്കളായ അനന്ദു(13), മെൽവിൽ (11) എന്നിവരും ഉണ്ടായിരുന്നു. മോളിക്കും ശ്യാമിലിക്കും സാരമായി പരുക്കേറ്റു. ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. എരുമേലിയിൽ പോയി വീട്ടിലേക്കു മടങ്ങുംവഴിയാണ് അപകടം.