ഓണ്‍ലൈന്‍ പരാതി പരിഹാര സമ്പര്‍ക്ക പരിപാടി

റീജിയണല്‍ പ്രൊവിഡന്റ് ഫണ്ട് ഗുണഭോക്താക്കള്‍ക്കായി ‘നിധി താങ്കള്‍ക്കരികെ’ ഓണ്‍ലൈന്‍ പരാതി പരിഹാര സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നു. ജനുവരി 10 ന് ഉച്ചക്ക് 2.30 മുതല്‍ നാല് മണി വരെയാണ് പരിപാടി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെയും മാഹി കേന്ദ്രഭരണ പ്രദേശത്തെയും ഇപിഎഫ് അംഗങ്ങള്‍, പെന്‍ഷനര്‍മാര്‍, അടുത്ത് തന്നെ പെന്‍ഷനാകുന്ന അംഗങ്ങള്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍, സ്ഥാപന ഉടമകള്‍, പ്രതിനിധികള്‍ എന്നിവര്‍ക്കും പങ്കെടുക്കാം. പരാതികള്‍ പിഎഫ് അക്കൗണ്ട് നമ്പര്‍/ പിപിഒ നമ്പര്‍/ ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ഡിസംബര്‍ 31 നകം ഓഫീസില്‍ ലഭിക്കണം.