ഓണ്‍ലൈന്‍ സഹായി; അഭിമുഖം 29ന്

പട്ടികവര്‍ഗ യുവതീ യുവാക്കള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനും പി എസ് സി രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനുമായി ഐ ടി ഡി പി ഓഫീസിലും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും കരാര്‍ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ സഹായിമാരെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ്- മലയാളം ടൈപ്പിംഗ് എന്നിവയാണ് യോഗ്യത. പ്രായം 18 നും 36 നും ഇടയില്‍. താല്‍പര്യമുള്ള പട്ടികവര്‍ഗ ഉദേ്യാഗാര്‍ഥികള്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം സപ്തംബര്‍ 29 ന് രാവിലെ 11 മണി മുതല്‍ ഒരു മണി വരെ ഐ ടി ഡി പി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഉദേ്യാഗാര്‍ഥികള്‍ താമസിക്കുന്ന പഞ്ചായത്തിലെ പ്രാഥമികാരോഗ്യത്തില്‍ നിന്നും ലഭിക്കുന്ന കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഫോണ്‍: 0497 2700357.