ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം
മുംബൈ: ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 102 പോയന്റ് താഴ്ന്ന് 49,478ലിലും നിഫ്റ്റി 29 പോയന്റ് നഷ്ടത്തിൽ 14,566ലുമാണ് വ്യാപാരം ആരംഭിച്ചത്.
എച്ച്ഡിഎഫ്സി, ടിസിഎസ്, ഇൻഫോസിസ്, ഐസിഐസിഐ സൺ ഫാർമ, അൾട്രടെക് സിമെന്റ്, ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്,തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ.
ഐടിസി, റിലയൻസ്, ഒഎൻജിസി, കൊട്ട്കമഹീന്ദ്ര ബാങ്ക് ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, ടൈറ്റാൻ, എൻടിപിസി, ബജാജ് ഫിൻസർവ്, ആക്സിസ് ബാങ്ക്, തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.
ബിഎസ്ഇ ഐ.ടി, ബാങ്ക്, എഫ്എംസിജി, മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകളെല്ലാം നഷ്ടത്തിലാണ്. എൽആന്റ്ടി, പിവിആർ തുടങ്ങി 15 കമ്പനികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.