ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടം തുടരുന്നു. സെൻസെക്സ് 377 പോയന്റ് താഴ്ന്ന് 47,031ലും നിഫ്റ്റി 113 പോയന്റ് നഷ്ടത്തിൽ 13,854ലിലുമാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്ഇയിലെ 301 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 883 ഓഹരികൾ നഷ്ടത്തിലുമാണ്. 54 ഓഹരികൾക്ക് മാറ്റമില്ല.

ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ് മാരുതി സുസുകി, റിലയൻസ്, ടിസിഎസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഒഎൻജിസി, എൻടിപിസി, ഏഷ്യൻ പെയിന്റ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്