ഓഹരി സൂചികകൾ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകൾ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 14,200ന് താഴെയെത്തി.

280 പോയന്റാണ് സെൻസെക്സിലെ നഷ്ടം. 48,066ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 81 പോയന്റ് താഴ്ന്ന് 14,157ലുമെത്തി. ബിഎസ്ഇയിലെ 586 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 526 ഓഹരികൾ നേട്ടത്തിലുമാണ്. 88 ഓഹരികൾക്ക് മാറ്റമില്ല.

പവർഗ്രിഡ് കോർപ്, എസ്ബിഐ, ഇൻഫോസിസ്, എൻടിപിസി, ഹിന്ദുസ്ഥാൻ യുണിലിവർ, ടിസിഎസ്, ആക്സിസ് ബാങ്ക്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ടെക്മഹീന്ദ്ര, ബജാജ് ഫിനാൻസ്, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.

നിഫ്റ്റി ഐടി ഒഴികെയുള്ള സൂചികകളെല്ലാം നഷ്ടത്തിലാണ് വ്യാപാരംനടക്കുന്നത്. വാഹനം, ഫാർമ, ലോഹം തുടങ്ങിയ സൂചികകൾ ഒരുശതമാനത്തോളം താഴ്ന്നു