ഓഹരി സൂചികകൾ നേട്ടത്തോടെ തുടക്കം

ഓഹരി സൂചികകൾ നേട്ടത്തോടെ തുടക്കം

സെൻസെക്സ് 300 പോയന്റ് നേട്ടത്തിൽ 48,410ലും നിഫ്റ്റി 97 പോയന്റ് ഉയർന്ന് 14,234ലിലുമെത്തി. നിഫ്റ്റി മിഡ്ക്യാപ് സൂചിക റെക്കോഡ് ഉയരംകുറിച്ചു.

ടെക് മഹീന്ദ്ര, സൺ ഫാർമ, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടത്തിൽ.

ഐടി സൂചികയോടൊപ്പം എല്ലാവിഭാഗങ്ങളിലെ ഇൻഡക്സുകളും ഉയർന്നാണ് വ്യാപാരം നടക്കുന്നത്. ടിസിഎസ് ഉൾപ്പടെ അഞ്ച് കമ്പനികളാണ് വെള്ളിയാഴ്ച മൂന്നാംപാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.