ഓഹരി സൂചികകൾ നേട്ടത്തോടെ തുടക്കം


മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടംതിരിച്ചുപിടിച്ച് ഓഹരി വിപണി. ഇന്ന്സെൻസെക്സ് 285 പോയന്റ് നേട്ടത്തിൽ 48,459ലും നിഫ്റ്റി 83 പോയന്റ് ഉയർന്ന് 14,230ലുമാണ് വ്യാപാരം ആരംഭിച്ചത്.1646 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 272 ഓഹരികൾ നഷ്ടത്തിലുമാണ്. 78 ഓഹരികൾക്ക് മാറ്റമില്ല.

എച്ച്ഡിഎഫ്സി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഫോസിസ്, സൺ ഫാർമ പവർഗ്രിഡ് കോർപ്, ഒഎൻജിസി, എൽആൻഡ്ടി, എസ്ബിഐ, ഇൻഡസിൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.

ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം ഉയരുകയുംചെയ്തു. ബാങ്ക്, എഫ്എംസിജി, റിയാൽറ്റി, എനർജി തുടങ്ങിയ സൂചികകളെല്ലാം നേട്ടത്തിലാണ്.