ഓൺലൈൻ പരാതിപരിഹാര സമ്പർക്ക പരിപാടി
കണ്ണൂർ റീജിയണൽ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണറുടെ കീഴിൽ മാർച്ച് 10 ന് രാവിലെ 10.30 മുതൽ 12 മണി വരെ ‘നിധി താങ്കൾക്കരികെ’ ഓൺലൈൻ പരാതിപരിഹാര സമ്പർക്ക പരിപാടി നടത്തും. കണ്ണൂർ, കാസർഗോഡ് ജില്ലകളിലേയും മാഹി കേന്ദ്രഭരണ പ്രദേശത്തെയും ഇപി എഫ് അംഗങ്ങൾക്കും ഇപിഎഫ് പെൻഷണർമാർക്കും അടുത്തു തന്നെ പെൻഷൻ ആകുന്ന അംഗങ്ങൾക്കും, തൊഴിലാളി സംഘടനാ പ്രതിനിധികൾക്കും പങ്കെടുക്കാം. അന്നേ ദിവസം തന്നെ പരാതികൾ കഴിവതും തീർപ്പാക്കാനായി പി എഫ് അക്കൗണ്ട് നമ്പർ, പി പി ഒ നമ്പർ, ഫോൺ നമ്പർ എന്നിവ സഹിതമുള്ള വിശദ പരാതികൾ ഫെബ്രുവരി 28 ന് മുമ്പായി ഓഫീസിൽ ലഭ്യമാക്കണം.