ഓൾ കേരള സോൾജിയേഴ്സ് അഡ്മിനിസ്ട്രേഷെൻ ടീം ഭീകരതയ്ക്കെതിരെ സമാധാനത്തിന്റെ സന്ദേശവുമായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ദീപശിഖ റാലി നടത്തുന്നു

കണ്ണൂർ : മുംബൈ ഭീകരാക്രമണത്തിന്റെ 13 വയസ്സ് തികയുന്നതിനോടനുബന്ധിച്ചു ഓൾ കേരള സോൾജിയേഴ്സ് അഡ്മിനിസ്ട്രേഷെൻ ടീം, (ഏക്സാത്) ഭീകരതയ്ക്കെതിരെ സമാധാനത്തിന്റെ സന്ദേശവുമായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ദീപശിഖ റാലി നടത്തുന്നു. നവംബർ 19 നു കാലിക്കടവിൽ വച്ച് കാസർഗോഡ് സൈനിക കൂട്ടായ്മയിൽ നിന്നും കണ്ണൂർ ജില്ലാ സൈനീക കൂട്ടായ്മയായ ടീം കണ്ണൂർ സോൾജിയേഴ്സ് ഏറ്റുവാങ്ങി ബൈക് റാലിയുടെ അകമ്പടിയോടെ കണ്ണൂരിലെത്തിക്കും.

കണ്ണൂർ യുദ്ധസ്മാരകത്തിൽ വെച്ച് നടത്തുന്ന ചടങ്ങിൽ മുംബൈ ഓപ്പറേഷനിൽ പങ്കെടുത്ത ധീര സൈനികരെ ആദരിക്കും. പ്രസ്തുത ചടങ്ങ് കണ്ണൂർ ജില്ലാ കളക്ടർ ശ്രീ എസ് ചന്ദ്രശേഖർ ഐഎഎസ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ ശ്രീ. ഇളങ്കോ R. IPS, Lt. Gen. ( Retd.) വിനോദ് നായനാർ, PVSM, AVSM തുടങ്ങിയവർ പങ്കെടുക്കും. ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകുന്നേരം പേരിയയിൽ വച്ച് വയനാട് സൈനിക കൂട്ടായ്മക്ക് ടീം കണ്ണൂർ സോൾജിയേഴ്‌സ് ദീപശിഖ കൈമാറും.