ഔഡി കാര്‍ പിന്തുടര്‍ന്നതാണ് അപകട കാരണമെന്ന് ഡ്രൈവര്‍
കൊച്ചി: മുൻ മിസ് കേരള അൻസി കബീർ അടക്കം മൂന്നുപേർ മരിക്കാനിടയായ വാഹനാപകടത്തിൽ ഹോട്ടലിൽ നിന്നും ഔഡി കാർ പിന്തുടർന്നതാണ് അപകട കാരണമെന്ന് അപകടത്തിൽപ്പെട്ട കാറിന്റെ ഡ്രൈവർ പോലീസിന് മൊഴി നൽകി.
പാർട്ടിക്ക് ശേഷം ഈ കാർ തങ്ങളെ പിന്തുടരുകയായിരുന്നുവെന്നും ഡ്രൈവർ അബ്ദുൾ റഹ്മാൻ മൊഴി നൽകിയിട്ടുണ്ട്. ഡ്രൈവർക്കെതിരെ പോലീസ് മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.