കടന്നൽ കുത്തേറ്റ് ഒന്നാംക്ലാസ് വിദ്യാർഥി മരിച്ചു

പുലാപ്പറ്റ: കോണിക്കഴി പറക്കുന്നത്ത് കണ്ണന്റെയും ലക്ഷ്മിയുടെയും മകൻ സജിത്ത് (5) കടന്നൽ കുത്തേറ്റ് മരിച്ചു. സത്രംകാവിൽക്കുന്ന് എ.യു.പി.എസ്. ഒന്നാംക്ലാസ് വിദ്യാർഥിയാണ്. ഞായറാഴ്ച ക്വാറിത്തൊഴിലാളിയായ അച്ഛൻ കണ്ണനൊപ്പം വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ വിറക് എടുക്കുന്നതിനിടെ കടന്നൽ കുത്തുകയായിരുന്നു.
സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

തുടർന്ന്, തിങ്കളാഴ്ച ശരീരത്തിൽ നിറം മാറ്റവും ക്ഷീണവും അനുഭവപ്പെട്ടതിനെത്തുടർന്ന് പാലക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കോങ്ങാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.സഹോദരങ്ങൾ: കവിത, സബിത.