കടയ്ക്കാവൂർ പോക്സോ കേസിൽ പ്രതിയായ അമ്മയ്ക്കെതിരെ നൽകിയ മകൻറെ മൊഴിയിൽ കഴമ്പുണ്ടെന്ന് സർക്കാർ

കൊച്ചി: കടയ്ക്കാവൂർ പോക്സോ കേസിൽ പ്രതിയായ  അമ്മയ്ക്കെതിരെ നൽകിയ മകൻറെ മൊഴിയിൽ കഴമ്പുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഇത് കുടുംബപ്രശ്നം മാത്രമല്ല. കുട്ടിക്ക് അമ്മ ചില മരുന്നുകൾ നൽകി.

ഈ മരുന്നുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ. കൂടാതെ അമ്മയുടെ മൊബൈലിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായും പ്രോസിക്യൂഷൻ. കേസ് ഡയറി ഇന്നു തന്നെ  ഹാജരാക്കണമെന്ന് കോടതി.