കണ്ണപുരത്ത് കഞ്ചാവ് പരിശോധനക്കിടെ എക്സൈസ് ഓഫീസർക്ക് വെട്ടേറ്റു

കണ്ണപുരത്ത് കഞ്ചാവ് പരിശോധനക്കിടെ എക്സൈസ് ജീവനക്കാരന് വെട്ടേറ്റു. സിവിൽ എക്സൈസ് ഓഫീസർ വി നിഷാദ് നാണ് വെട്ടേറ്റത് .സംഭവവുമായി ബന്ധപ്പെട്ട് കണ്ണപുരം പാലത്തിന് സമീപം ഇളനീർ വില്പ്പന നടത്തുന്ന സി ഷബീറിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ഷബീറിൻ്റെ ഇളനീർ വില്പ്പന്ന കേന്ദ്രത്തിൽ റെയ്ഡ് നടത്താൻ എത്തിയതായിരുന്നു എക്സൈസ് സംഘം.പരിശോധന നടത്തുന്നതിനിടെ പ്രതി സി ഷബീർ സിവിൽ എക്സൈസ് ഓഫീസർ നിഷാദിനെ വെട്ടുകയായിരുന്നു. പുറത്തും കാലിനും ഗുരുതര പരുക്കേറ്റ നിഷാദിനെ ആദ്യം ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പ്രതിയിൽ നിന്ന് മൂന്ന് പേക്ക് കഞ്ചാവും എക്സൈസ് പിടിച്ചെടുത്തിരുന്നു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ സന്തോഷ് തൂണോളി, ആർ പി അബ്ദുൾ നാസർ, എന്നിവർ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു. ഷബീർ നേരത്തെ മോഷണ കേസിലും കഞ്ചാവ് കേസിലും പ്രതിയാണ് .