കണ്ണപുരത്ത് പൈപ്പ് പൊട്ടി ജപ്പാൻ കുടിവെള്ളം പാഴാകുന്നു; പൈപ്പ് മാറ്റി സ്ഥാപിക്കാൻ നടപടിയില്ല

കണ്ണപുരത്ത് പൈപ്പ് പൊട്ടി ജപ്പാൻ കുടിവെള്ളം പാഴാകുന്നു. പൊട്ടിയ പൈപ്പ് മാറ്റി സ്ഥാപിക്കാൻ നടപടിയില്ല .പ്രതിഷേധം വ്യാപകം

നാട് കടുത്ത വേനലിലേക്ക് നീങ്ങുമ്പോൾ ഇവിടെ കുടിവെള്ളം റോഡിലൂടെ ഒഴുകുകയാണ്. പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ദിവസങ്ങൾ ഏറെ ത്തയെങ്കിലും ഇത് മാറ്റി സ്ഥാപിക്കാൻ നടപടിയില്ല.

ആയിരക്കണക്കിന് ലിറ്റൽ വെള്ളമാണ് പാഴാകുന്നത്. പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്ന വിവരം ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും നടപടി ഇല്ലെന്ന് നാട്ടുകാർ പറയുന്നു.

പൊട്ടിയ പൈപ്പ് മാറ്റി സ്ഥാപിക്കാത്ത അധികൃതരുടെ നടപടിയിൽ വ്യാപക പ്രതിഷേധം ഉയരുന്നു