കണ്ണപുരത്ത് ബി ജെ പി അനുഭാവിയുടെ വീടിന് നേരെ ബോബ് ഏറ് .
കണ്ണപുരത്ത് ബി ജെ പി അനുഭാവിയുടെ വീടിന് നേരെ ബോബ് ഏറ് . അമ്പലപ്പുറം കള്ളുഷാപ്പിന് സമീപത്തെ വി സുരേന്ദ്രൻ്റെ വീടിന് നേരെയാണ് ബോംബ് എറിഞ്ഞത്. കണ്ണപുരത്തെ ബി ജെ പി സ്ഥാനാർത്ഥി പി രതീഷിനെ സുരേന്ദ്രൻ പിൻതാങ്ങായിരുന്നു.
ഇന്ന് പുലർച്ചയോടെയാണ് സുരേന്ദ്രൻ്റെ വീടിന് നേരെ ബോംബ് എറിഞ്ഞത്. വീടിൻ്റെ മുകളിലെ നിലയിലെ മുറിയുടെ ചില്ലുകളും വാതിലും തകർന്നു. ചുവരുകൾ വീണ്ടു കീറി. മുറിയിൽ ഉറങ്ങുകയായിരുന്ന സുരേന്ദ്രൻ്റെ മക്കളായ കൃഷ്ണ, സ്നിഗ്ദ്ധ ,എന്നിവരുടെ ദേഹത്ത് ജനൽചില്ലുകൾ പതിച്ചു.
സ്നിഗ്ദ്ധ യുടെ കാലിന് മുറിവേറ്റു. കണ്ണപുരം പഞ്ചായത്തിലെ ബി ജെ പി സ്ഥാനാർത്ഥി പി രതീഷിനെ സുരേന്ദ്രൻ പിൻതാങ്ങുകയും പ്രചരണ രംഗത്ത് സജീവമായി ഇടപെടുകയും ചെയ്തിരുന്നു. ഇതാണ് ബോംബ് ഏറിന് കാരണമായത് എന്ന് സുരേന്ദ്രൻ പറഞ്ഞു.
അക്രമ സംഭവങ്ങൾ നടക്കുമ്പോൾ പോലിസ് കാണിക്കുന്ന അലംബാവമാണ് അക്രമികൾക്ക് സഹായമാകുന്നത് എന്ന് BJP നേതാവ് മധു മാട്ടൂൽ പറഞ്ഞു.
പി രതിഷ്, മൊത്തങ്ങ ധനേഷ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.