കണ്ണപുരത്ത് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്.

കെ എസ്സ് ടി പി റോഡിൽ കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപം ടാങ്കർ ലോറിയും മത്സ്യ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

മംഗളുരു ഭാഗത്ത്‌ നിന്നും മത്സ്യവുമായി കണ്ണൂർ ഭാഗത്തേക്ക്‌ പോവുകയായിരുന്ന കെ എ 20 ഡി 3129 ലോറിയും കണ്ണൂർ ഭാഗത്ത് നിന്നു മംഗളുരു ഭാത്തേക്ക് പോവുകയായിരുന്ന കെ എ 19 എ എ 8857 ടാങ്കർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ടാങ്കർ ലോറി ഡ്രൈവർക്ക് ഗുരുതര പരിക്ക് .

രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം .പരിക്കേറ്റയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി. ഏറെ നേരത്തെ പരിശ്രമത്തിനോടുവിലാണ് ടാങ്കർ ലോറി ഡ്രൈവറെ പുറത്തെടുത്തത് .

നിസാര പരിക്കേറ്റ മത്സ്യ ലോറിയിലെ ഡ്രൈവർ ചെറുകുന്ന് മിഷൻ ആശുപത്രിയിൽ ചികിത്സ തേടി ഓടിക്കൂടിയ നാട്ടുകാരും കണ്ണപുരം പൊലീസും രക്ഷപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഏറെ നേരം ഗതാഗതം തടസപ്പെട്ടു കണ്ണൂരിൽ നിന്നുള്ള ഒരു യൂണിറ്റ് അഗ്നിശമന രക്ഷസേനയും എത്തി. വാഹനങ്ങളുടെ അമിതവേഗതയാണ് അപകടത്തിന് കാരണമായത്.