കണ്ണവം വനം മേഖലയോട് ചേർന്ന മാവോവാദി ഭീഷണിനിലനിൽക്കുന്ന തെരഞ്ഞെടുപ്പ് ബുത്തുകൾ ഐ ജി യുടെ നേതൃത്വത്തിലുള്ള ഉന്നതതല പോലീസ് സംഘം സന്ദർശിച്ചു.
റിപ്പോർട്ട്:അക്ഷയ് പേരാവൂർ
കണ്ണവം വനം മേഖലയോട് ചേർന്ന
മാവോവാദി ഭീഷണി നിലനിൽക്കുന്ന തെരഞ്ഞെടുപ്പ് ബുത്തുകൾ
ഉത്തരമേഖല ഐ ജി അശോക് യാദവിൻ്റെ നേതൃത്വത്തിലുള്ള ഉന്നതതല പോലീസ് സംഘം സന്ദർശിച്ചു. പെരുവ, ചെക്യേരി, പ്രദേശങ്ങളിലെ ബൂത്തുകളിലാണ് സന്ദർശനം നടത്തിയത്.
ഡിഐജി കെ സേതുരാമൻ, എസ് പി യതീഷ് ചന്ദ്ര, ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിൽ, പേരാവൂർ സി ഐ പി ബി സജീവ് തുടങ്ങിയവരടങ്ങിയ സംഘമാണ് ബൂത്തുകൾ സന്ദർശിച്ചത്.