കണ്ണൂരില്‍ വന്‍ നിരോധിത പുകയില ലഹരി വേട്ട

കണ്ണൂര്‍: കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷന്‍ പരിധിയിൽ രണ്ടിടങ്ങളില്‍ ആയി നടത്തിയ വാഹനപരിശോധനയില്‍ 30 ലക്ഷത്തോളം വിലവരുന്ന വന്‍ നിരോധിത പുകയില ശേഖരം പിടികൂടി. പോലീസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ തോട്ടടയില്‍ പോലീസ് നടത്തിയ വാഹന പരിശോധനയില്‍ 10 ലക്ഷത്തോളം വിലവരുന്ന പുകയില ലഹരി വസ്തുക്കള്‍ പോലീസ് പിടികൂടി. രണ്ടു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. 1) യൂസഫ് എ,എം, വ: 67/22, മീപ്പുഗിരി ഹൌസ്, മധൂര്‍ (പി‌ഓ), കുഡുലു, കസര്‍ഗോഡ്. 2) ജാബിര്‍ എ വി, S/o യൂസഫ് എ,എം, മീപ്പുഗിരി ഹൌസ്, മധൂര്‍ (പി‌ഓ), കുഡുലു, കസര്‍ഗോഡ്. എന്നിവിയരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കണ്ണൂര്‍ ടൌണ്‍ ഇന്‍സ്പെക്ടര്‍ ശ്രീ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ ആണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. KL 11 U 9257 ലോറിയിൽ കടത്തുകയായിരുന്ന 15 ഓളം ചാക്ക് നിരോധിത പുകയില ഉൽപനങ്ങൾ ആയ പന്‍പരാഗ്, ഹാന്‍സ് തുടങ്ങിയവയാണ് പിടികൂടിയതു. മംഗലാപുരത്ത് നിന്നും ഏര്‍ണാകുളത്തേക്കു കൊണ്ടുപോവുകയായിരുന്നു പുകയില ഉത്പന്നങ്ങള്‍. പിന്നീട് വീണ്ടും ഒരു മണിക്കൂറിനുള്ളില്‍ കണ്ണൂര്‍ താഴെ ചൊവ്വയില്‍ വച്ച് നടത്തിയ പരിശോധനയില്‍ 20 ചാക്ക് നിരോധിത പുകയില ഉൽപനങ്ങൾ പച്ചക്കറി കൊണ്ടുപോകുന്ന KL 14 Q 1814 നമ്പര്‍ ലോറിയില്‍ നിന്നും പിടികൂടി. മംഗലാപുരത്ത് നിന്നുമുള്ള ഒരു ഏജന്‍റ് വഴിയാണ് ഈ രണ്ട് ലോറികളും പുകയില ഉൽപ്പന്നങ്ങളുമായി കേരളത്തിലേക്ക് എത്തിയത്. 1) ഗിരീഷ്. കെ, S/o വിശ്വനാഥ്, വ 39/22, കൃഷ്ണ നഗര്‍ കോളനി, ഉദയഗിരി, കാസറഗോഡ്. , 2) നിഖിൽ. ജി‌, S/o ഗോരലാല്‍, വ: 22/22, നാഷനല്‍ ബില്‍ഡിങ്, കോട്ടച്ചെരി, കാഞ്ഞങ്ങാട് (പി ഓ), ദവൂദ്, S/o ചായപ്പാ, വ: 40/22, കെ.സി നഗര്‍, തലപ്പാടി, മംഗലാപുരം. രണ്ടാമത് പിടികൂടിയ പുകയില ഉൽപ്പന്നങ്ങള്‍ക്കു ഏകദേശം 20 ലക്ഷത്തോളം വില വരുമെന്നു പോലീസ് അറിയിച്ചു. എന്നിവരെയാണ് രണ്ടാമത്തെ ലോറിയിൽ നിന്നും പോലീസ് പിടികൂടിയത്. കണ്ണൂര്‍ ടൌണ്‍ SI അരുണ്‍ നാരായണന്‍, SI ഉണ്ണികൃഷ്ണന്‍, ASI മാരായ രഞ്ജിത്, അജയന്‍, SCPO മാരായ ഷിജു, നിഷാന്ത്, നാസര്‍, രാജേഷ് തുടങ്ങിയവരും പുകയില ഉൽപ്പന്നങ്ങള്‍ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. പോലീസ് കേസ്സ് റജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി വരുന്നു.