കണ്ണൂരില്‍ എന്‍ഐഎ സംഘം; തീവയ്പ്പുണ്ടായ രണ്ട് ബോഗികള്‍ പരിശോധിച്ചു

കണ്ണൂര്‍: എലത്തൂരില്‍ ഓടുന്ന ട്രെയിനിലെ യാത്രക്കാരുടെ മേല്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പരിശോധനക്ക് എത്തി. തീവയ്പ്പ് സംഭവം അരങ്ങേറിയ ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിലെ ഡി-1, ഡി- 2 ബോഗികളാണ് എന്‍ഐഎ സംഘം പരിശോധിച്ചത്.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ യാര്‍ഡിലാണ് ഈ രണ്ട് ബോഗികളും നിര്‍ത്തി ഇട്ടിരിക്കുന്നത്. ചൊവ്വാഴ്ച കണ്ണൂരിൽ എത്തിയ മൂന്നംഗ എന്‍ഐഎ സംഘം ഈ രണ്ട് ബോഗികളും വിശദമായി പരിശോധിച്ചു. നേരത്തെ ആര്‍പിഎഫ് ദക്ഷിണ റെയില്‍വേ സോണല്‍ ഐ ജി ഈശ്വര റാവുവും പരിശോധന നടത്തിയിരുന്നു.