കണ്ണൂരില്‍ യുവതിക്ക് നേരെ ആസിഡാക്രമണം;

കണ്ണൂര്‍ തളിപ്പറമ്പില്‍ യുവതിക്ക് നേരെ ആസിഡാക്രമണം. കോടതി ജീവനക്കാരിയായ കൂവോട് സ്വദേശിനി സാഹിതയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ പ്രതിയായ അഷ്‌കറിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇന്ന് വൈകീട്ടാണ് സംഭവം

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ സ്ഥലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണ കാരണം വ്യക്തമല്ല.