കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കണ്ണൂർ: കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു . കണ്ണപുരം യോഗശാലയ്ക്ക് സമീപം രാവിലെ 7.30-ഓടെയായിരുന്നു അപകടം. ഒരാൾക്ക് ഗുരുതര പരിക്ക്.

കൊച്ചിയിൽനിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്കുലോറിയും മഹാരാഷ്ട്രയിൽനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

കാർ ഡ്രൈവർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. പരിക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണപുരം പോലീസും കണ്ണൂരിൽനിന്നുള്ള അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.