കണ്ണൂരിൽ ലഹരി വേട്ട; 2 പേർ അറസ്റ്റിൽ

അതിമാരക ലഹരിമരുന്നായ 0.1586 മില്ലിഗ്രാം എൽ എസ് ഡി യും കടത്താൻ ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് പിടികൂടി

കണ്ണൂർ നീർക്കടവ് സ്വദേശി സി പി പ്രജൂൺ (25) , കക്കാട് പള്ളിപ്രം സ്വദേശി ടി.യദുൽ (25). എന്നിവരാണ് പിടിയിലായത്

കണ്ണൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിനു കൊയില്യത്തിൻ്റെ നേതൃത്വത്തിലായിരുന്നു ലഹരി വേട്ട.

അറസ്റ്റിലായത് കണ്ണൂർ ടൗൺ , സിറ്റി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന ചെയ്യുന്ന പ്രധാനകണ്ണികളാണ്