കണ്ണൂരിൽ 1390 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് വാക്‌സിന്‍ നല്‍കി


ജില്ലയില്‍ തിങ്കളാഴ്ച്ച 1390 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നല്‍കി. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 77 പേര്‍ക്കും പിണറായി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ 98 പേര്‍ക്കും ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ 99 പേര്‍ക്കും പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ 77 പേര്‍ക്കും കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ 105 പേര്‍ക്കും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 96 പേര്‍ക്കും ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 106 പേര്‍ക്കും മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ 77 പേര്‍ക്കും തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ 78 ,

പേര്‍ക്കും ഇരിക്കൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ 92 പേര്‍ക്കും പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ 99 പേര്‍ക്കും പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ 73 പേര്‍ക്കും ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ 109 പേര്‍ക്കും സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് ആശുത്രിയില്‍ 100 പേര്‍ക്കും എം സി സി തലശ്ശേരിയില്‍ 104 പേര്‍ക്കുമാണ് കുത്തിവയ്പ്പ് നല്‍കിയത്. ഇതോടെ ജില്ലയില്‍ ഇതുവരെ ആകെ 5346 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ് ലഭിച്ചു.