കണ്ണൂര്‍ ടിടിഐ, ചോലോറ എച്ച് എസ് എസ്, തലമുണ്ട മൈതാനങ്ങള്‍ നവീകരിക്കാന്‍ മൂന്ന് കോടി അനുവദിച്ചു
കണ്ണൂര്‍ മെന്‍സ് ടി ടി ഐ, ചേലോറ എച്ച് എസ് എസ്, തലമുണ്ട എന്നിവിടങ്ങളിലെ മൈതാനങ്ങള്‍ നവീകരിക്കാന്‍ മൂന്ന് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. 2021-22 ബജറ്റില്‍ ഉള്‍പ്പെടുന്നതാണ് പദ്ധതി.
ടി ടി ഐ ഗ്രൗണ്ടിന് ഒന്നര കോടി രൂപയും ചേലോറ എച്ച് എസ് എസിന് ഒരു കോടിയും തലമുണ്ടയ്ക്ക് 50 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ടി ടി ഐ ഗ്രൗണ്ടില്‍ സിന്തറ്റിക് ഫുട്ബോള്‍ ടര്‍ഫും ലോങ്ങ്ജമ്പ് പിറ്റുമാണ് ഒരുക്കുക. 18.44 ലക്ഷം രുപയുടെ കെട്ടിടവും നിര്‍മ്മിക്കും.
എസ്റ്റിമേറ്റ്, ടെണ്ടര്‍ നടപടികള്‍ കായിക വകുപ്പിന് കീഴിലെ സ്പോട്സ് കേരള ഫൗണ്ടേഷന്‍ നിര്‍വഹിക്കും. ഈ വര്‍ഷം തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.