കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് പബ്ലിക് സ്‌കൂളിനെ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി

പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽകോളേജ് പബ്ലിക് സ്‌കൂളിനെ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തിയതായി എം വിജിൻ എം എൽ എ അറിയിച്ചു. മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തതിനാൽ ഈ സ്ഥാപനത്തിന്റെ കീഴിലുള്ള സ്‌കൂളിനെ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് എം വിജിൻ എം എൽ എ നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒന്ന് മുതൽ 8 വരെയുള്ള കുട്ടികളെ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയത്.