കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി നവീകരണം35.52 കോടി രൂപ ചെലവിൽ കിഫ്ബി ഫണ്ടിൽ നിന്നും

നവീകരണം 35.52 കോടി രൂപ ചെലവിൽ
സംസ്ഥാന സർക്കാർ കിഫ്ബി ഫണ്ടിൽ നിന്നും 35.52 കോടി രൂപ ചെലവിലാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി നവീകരണം നടത്തുന്നത്. മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിന്റെ പെയിന്റിംഗ്, കെട്ടിടത്തിലെ അറ്റകുറ്റപണികൾ, പുതിയ അഗ്‌നിശമന സുരക്ഷാ സംവിധാനമൊരുക്കൽ, മെഡിക്കൽ കോളേജ് കോമ്പൗണ്ടിലെ റോഡുകളുടെ നവീകരണം, ഹൈമാസ്റ്റ് ലൈറ്റുകൾ സജ്ജീകരിക്കൽ, അത്യാധുനിക ക്ലോസ്ഡ് സർക്യൂട്ട് ക്യാമറ സംവിധാന മൊരുക്കൽ, കേന്ദ്രീകൃത ശീതീകരണ സംവിധാനം തുടങ്ങിയവയുൾപ്പെടുന്നതാണ് പ്രവൃത്തികൾ.

2021-22 സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ അനുവദിച്ച 1.74 കോടി രൂപ ചെലവിൽ ഒരുക്കിയ ഡിജിറ്റൽ റേഡിയോഗ്രാഫി യൂണിറ്റിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഇതോടെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ എക്സ്-റേ വിഭാഗത്തിൽ രോഗികൾക്കായി അതിനൂതന സംവിധാനം ലഭ്യമാകും. ഫോട്ടോ എടുക്കുന്ന വേഗതയിൽ സെക്കന്റുകൾക്കകം മികച്ച വ്യക്തതയോടെ എക്സ്-റേ ഫലം ലഭിക്കും. തുടർച്ചയായി 100 പേരുടെ എക്സ്-റേ എടുക്കാൻ കഴിയും. റേഡിയേഷൻ തോത് കുറഞ്ഞ രോഗനിർണ്ണയ സംവിധാനമാണ് ഈ ഡിജിറ്റൽ റേഡിയോഗ്രാഫി സിസ്റ്റത്തിലേത്. റേഡിയേഷൻ സുരക്ഷ ഉറപ്പാക്കിയ ശേഷം ഈ സംവിധാനം പ്രവർത്തിപ്പിക്കുന്നതിനുള്ള എഇആർബി ലൈസൻസും ലഭിച്ചു.