കണ്ണൂർ ജില്ലയിൽ തണൽ കമ്യൂണിറ്റി സൈക്യാട്രി ക്ലിനിക്കുകൾ ഫെബ്രുവരി 16 ന് തുടങ്ങും
കണ്ണൂർ:മാനസ്സിക രോഗങ്ങളാൽ സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടവർക്ക് ഫലപ്രദമായ ചികിത്സ നൽകുകയെന്ന ലക്ഷ്യത്തോടെ തണൽ എമ്പതി കമ്യൂണിറ്റി സൈക്യാട്രിക് ക്ലിനിക്കുകൾ ആരംഭിക്കുന്നു. ഫെബ്രുവരി 16 ന്
കാലത്ത് 10 മണിക്ക് കാഞ്ഞിരോട്ടെ തണൽ ബ്രെയിൻ ആൻറ് സ്പെയിൻ മെഡിസിററിയിൽ തണൽ പ്രസിഡണ്ട് അബ്ദുൾ സത്താർ എമ്പതി ക്ലിനിക്ക് ഉൽഘാടനം ചെയ്യും.
പാലിയേറ്റീവ് വളണ്ടിയർമാരുടെ സഹായത്തോടെ അടുത്തുള്ള എമ്പതി ക്ലിനിക്കിലെത്തിക്കുന്ന രോഗികൾക്ക് വിദഗ്ദ ചികിത്സയും മരുന്നും നൽകി അവരെ സമൂഹത്തിലേക്ക് തിരിച്ച് കൊണ്ടുവരികയാണ് തണലിൻ്റെ ലക്ഷ്യം. ജില്ലയിലെ ഒൻപതുക്ലിനിക്കുകൾക്ക് പുറമെ ചാലാട്ടുള്ള തണൽ വീട്, കുറുവയിലെ ഖിദ്മ തണൽ സ്നേഹവീട്, കൂടാളി പഞ്ചായത്തിലെ തണൽ വീട് എന്നിവിടങ്ങളിൽ വെച്ചും രോഗികളെ പരിശോധിക്കും.
കിടത്തി ചികിത്സ ആവശ്യമുള്ളവർക്ക് കണ്ണൂർ,കോഴിക്കോട് എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിൽ സൗകര്യമൊരുക്കീട്ടുണ്ടെന്നും ഡോ: ഹിഷാം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഡോ.വി.എൻ. താജുദ്ദീൻ, മുഹമ്മലി, എം.ആർ.നൗഷാദ്, അബ്ദുൾ സത്താർ, രാമചന്ദ്രൻ ,എമ്പതി കോഡിനേറ്റർ ഇ.ടി മുഹമ്മദ് മൻസൂർ എന്നിവരും പങ്കെടുത്തു.