കണ്ണൂർ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വന്‍കുളത്തുവയല്‍ മുതല്‍ പണ്ടാരത്തുംകണ്ടി, പുന്നക്കപാറ, കൊട്ടാരത്തുംപാറ, അക്ലിയത്ത് അമ്പലം, കച്ചേരിപാറ, തെക്കന്‍മാര്‍കണ്ടി, പെരിയകോവില്‍, അയനിവയല്‍ വരെയുള്ള ഭാഗങ്ങളില്‍ ജനുവരി 27 ബുധനാഴ്ച രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സുസുക്കി, വിവേക് കോംപ്ലക്‌സ്, നന്ദിലത്ത്, മേലെ ചൊവ്വ, എ കെ ജി റോഡ്, അമ്പാടി റോഡ്, അമ്പലക്കുളം, പി വി എസ് അപ്പാര്‍ട്ട്‌മെന്റ്‌സ്, ഭാര്‍ഗവ മന്ദിരം എന്നീ ഭാഗങ്ങളില്‍ ജനുവരി 27 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.