കണ്ണൂർ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കിണര്‍, ആമ്പിലാട്, ദേശബന്ധു എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഫെബ്രുവരി രണ്ട് ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചരപ്പുറം മുതല്‍ കാപ്പാട് അരക്കിണര്‍ വരെയുള്ള ഭാഗങ്ങളില്‍ ഫെബ്രുവരി രണ്ട് ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അറക്കാവ്, മുല്ലക്കൊടി, മുല്ലക്കൊടി കടവ് വരെയുള്ള ഭാഗങ്ങളില്‍ ഫെബ്രുവരി രണ്ട് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

കോടിയേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ അറബിക് കോളേജ് ഒന്ന്, അറബിക് കോളേജ് രണ്ട് എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഫെബ്രുവരി രണ്ട് ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സി എം നഗര്‍, കോ ഓപ്പറേറ്റീവ് കോളേജ്, ഇന്ത്യന്‍ ക്രഷര്‍, ഫാല്‍ക്കണ്‍ ക്രഷര്‍, ഓസോണ്‍, ശക്തി, നരീക്കാംവള്ളി എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി രണ്ട് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.