കണ്ണൂർ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


പയ്യന്നൂർ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മഹാദേവ ഗ്രാമം, തെരു, സുരഭി നഗര്‍ എന്നീ ഭാഗങ്ങളില്‍ ജനുവരി 14 വ്യാഴാഴ്ച രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും മൂരിക്കൊവ്വല്‍, അനാമയ ഹോസ്പിറ്റല്‍ പരിസരം, കവ്വായി കാലിക്കടപ്പുറം എന്നീ ഭാഗങ്ങളില്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പെരിങ്ങോം ബി എസ് എന്‍ എല്‍, കെ പി നഗര്‍, കൊരങ്ങാട്, പയ്യങ്ങാനം എന്നീ ഭാഗങ്ങളില്‍ ജനുവരി 14 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ കായച്ചിറ, തങ്ങള്‍ റോഡ്, പടപ്പ റോഡ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 14 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.