കണ്ണൂർ ജില്ലയിൽ റേഷൻ വിതരണത്തിൽ ക്രമീകരണം

ഇപ്പോസ് സെർവ്വർ തകരാർ പരിഹരിക്കുന്നതിൻ്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ റേഷൻ വിതരണത്തിൽ ജനവരി 13 മുതൽ 18 വരെ ക്രമീകരണം ഏർപ്പെടുത്തി. 13 മുതൽ ’18 വരെയുള്ള ദിവസങ്ങളിൽ ഉച്ചക്ക് ശേഷം 3.30 മുതൽ 6.30 വരെ മാത്രമായി റേഷൻ വിതരണം ക്രമീകരിച്ചിരിക്കുന്നതായി ജില്ലാ സപ്ലൈഓഫിസർ അറിയിച്ചു. ഈ ദിവസങ്ങളിൽ ഉച്ചക്ക് മുമ്പ് വിതരണം ഉണ്ടായിരിക്കുന്നതല്ല.