കണ്ണൂർ ജില്ലയിൽ 1814 പേർക്ക് കൂടി കോവിഡ്; ശരാശരി ടിപിആർ 30.7
കണ്ണൂർ ജില്ലയിൽ ജനുവരി 19 ബുധനാഴ്ച 1814 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 319 പേർ കോവിഡ് നെഗറ്റീവായി. ബുധനാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 33.2%. കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30.7%
ഇതേവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,03,080. ബുധനാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 5464. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2472318.