കണ്ണൂർ ട്രഷറിയിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സീനിയർ അക്കൗണ്ടന്റ് പിടിയിൽ.
കണ്ണൂർ: ജില്ലാ ട്രഷറിയിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സീനിയർ അക്കൗണ്ടന്റ് പിടിയിൽ. കൊറ്റാളി സ്വദേശി നിധിൻരാജാണ് പിടിയിലായത്. കഴിഞ്ഞദിവസം ജില്ലാ ട്രഷറിയിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് നിധിൻരാജിനെ പിടികൂടിയത്. വിവിധ ഇടപാടുകളിലായി മൂന്നരലക്ഷം രൂപ ഇയാൾ തട്ടിയെടുത്തതായാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.
നേരത്തെ ഒരു സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സീനിയർ അക്കൗണ്ടന്റിനെ സസ്പെൻഡ് ചെയ്തിരുന്നു. കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായാണ് വെള്ളിയാഴ്ച വിജിലൻസ് പരിശോധന നടത്തിയത്. ഈ പരിശോധനയിൽ കൂടുതൽ സാമ്പത്തിക തിരിമറി നടത്തിയതായി കണ്ടെത്തുകയായിരുന്നു.