കണ്ണൂർ നഗരത്തിൽ എത്തുന്ന സ്ത്രീകൾക്ക് കുറഞ്ഞ നിരക്കിൽ താമസിക്കാൻ ഷീ ലോഡ്ജ്

കണ്ണൂർ നഗരത്തിൽ എത്തുന്ന സ്ത്രീകൾക്ക് കുറഞ്ഞ നിരക്കിൽ താമസം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആണ് കോർപറേഷൻ്റെ കീഴിൽ ഷീ ലോഡ്ജ് ഒരുങ്ങുന്നത്. കാൾ ടെക്സ് ഗാന്ധി സെർക്കിളിന് സമീപത്തെ പെട്രോൾ പമ്പിന് പിറകുവശത്താണ് ലോഡ്ജ്. നിർമാണം പൂർത്തിയായ ലോഡ്ജ് രണ്ട് ആഴ്ചക്കകം പ്രവർത്തനം ആരംഭിക്കും. സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് മാസ വാടകക്കും, നഗരത്തിൽ രാത്രിയിൽ എത്തുന്ന സ്ത്രീകൾക്ക് താമസിക്കാനുള്ള സൗകര്യവും ഒരുക്കും.