കണ്ണൂർ (പരിയാരം) ഗവ. മെഡിക്കൽ കോളേജിൽ പ്ലാസ്റ്റിക് സർജറി വിഭാഗം ആരംഭിക്കും
കണ്ണൂർ (പരിയാരം) ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി വിഭാഗം ആരംഭിക്കുന്നതിന് സർക്കാർ തീരുമാനിച്ചതായി എം വിജിൻ എം എൽ എ അറിയിച്ചു. നേരത്തെ പ്ലാസ്റ്റിക് സർജറി വിഭാഗം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന് നിവേദനം നൽകിയിരുന്നു. കഴിഞ്ഞ നവംബറിൽ ആശുപത്രി സന്ദർശിച്ച ഘട്ടത്തിൽ മെഡിക്കൽ കോളേജിൽ പ്ലാസ്റ്റിക് സർജറി വിഭാഗം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു.