കെ. എസ് .യു ഇടപെടൽ; കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റിവെച്ചു.

കണ്ണൂർ : മാർച്ച് 9,10 തീയ്യതികളിൽ നടക്കുന്ന അഞ്ചാം സെമസ്റ്റർ യു.ജി, മൂന്നാം സെമസ്റ്റർ പി.ജി പരീക്ഷകൾ കരസേനാ റിക്രൂട്ട്മെന്റിന്റെ പശ്ചാത്തലത്തിൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. പുതുക്കിയ തീയ്യതികൾ പിന്നീട് അറിയിക്കുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട് കഴിഞ്ഞ ദിവസം പരീക്ഷാ കൺട്രോളർക്കും, സർവ്വകലാശാല വൈസ് ചാൻസിലർക്കും നിവേദനം നൽകിയിരുന്നു.