കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന് വധഭീഷണി
കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന് വധഭീഷണി. മാവോയിസ്റ്റുകളുടെ പേരിലാണ് പേരിലാണ് ഭീഷണിക്കത്ത്. അതിരൂക്ഷമായ പരാമർശങ്ങളാണ് ‘കബനീ ദള’ത്തിൻറേതെന്ന പേരിൽ തപാൽ വഴിയെത്തിയ കത്തിലുള്ളത്. ശിരസ്സ് ഛേദിച്ച് സർവകലാശാല വളപ്പിൽ വെക്കുമെന്നാണ് പ്രധാന ഭീഷണി.
മലയാള വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ ഡോ. പ്രിയ വർഗീസിന് നിയമനം നൽകുന്നതുമായി ബന്ധപ്പെട്ടുള്ള പരാമർശങ്ങളാണ് പിന്നീട് കത്തിലുള്ളത്. വഴിവിട്ട നീക്കങ്ങളുമായി മുന്നോട്ടുപോയാൽ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നും കത്തിൽ വ്യക്തമാക്കുന്നു. കണ്ണൂർ സിവിൽ സ്റ്റേഷൻ പരിസരത്തുള്ള പോസ്റ്റ് ബോക്സിൽ ഇന്ന് പോസ്റ്റ് ചെയ്ത നിലയിലായിരുന്നു കത്ത്.