കണ്ണൂർ വിമാനത്താവളത്തിൽ കാർഗോ കോംപ്ലക്‌സ്, ഡ്യൂട്ടി ഫ്രീ ഷോപ്പ് എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു

കണ്ണൂർ വിമാനത്താവളത്തിൽ കാർഗോ കോംപ്ലക്‌സ്, ഡ്യൂട്ടി ഫ്രീ ഷോപ്പ് എന്നിവ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ്ങ് പുരി മുഖ്യാതിഥി. മന്ത്രി ഇ.പി.ജയരാജൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ.ശശീന്ദ്രൻ , കെ.കെ.ശൈലജ, എം.പി.മാർ, മറ്റു ജനപ്രതിനിധികൾ, കിയാൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ആദ്യ കാർഗോ ഇൻഡിഗോ എയർലൈൻസിന് കൈമാറും.

1200 സ്‌ക്വയർ മീറ്റർ വിസ്തീർണവും 12000 മെട്രിക് ടൺ ചരക്ക് കൈകാര്യം ചെയ്യാൻ ശേഷിയുമുള്ള കാർഗോ സെന്ററാണ് വിമാനത്താവളത്തിൽ ഒരുക്കിയിട്ടുള്ളത്. അന്താരാഷ്ട്ര കാർഗോ കോംപ്ലക്സിന്റെ നിർമാണം പുരോഗമിക്കുകയാണ്.ടെർമിനൽ കെട്ടിടത്തിൽ അന്താരാഷ്ട്ര ആഗമന വിഭാഗത്തിലാണ് ഡ്യൂട്ടി ഫ്രീ ഷോപ്പ് സജ്ജീകരിച്ചിട്ടുള്ളത്.