കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി. കാസർഗോഡ് പെരിങ്ങളം സ്വദേശി അഹമ്മദിൽ നിന്നാണ് 34 ലക്ഷം രൂപ വരുന്ന 702 ഗ്രാം സ്വർണം പിടികൂടിയത്. കസ്റ്റംസ് അസി. കമ്മീഷണർ ഇ. വികാസ്, സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി. മാധവൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന